01:19pm 13 October 2026
NEWS
യൂത്ത് ഫോറം ഹെൽത്ത് ക്യാമ്പയിന്‌ തുടക്കം
13/10/2026  10:18 AM IST
nila
യൂത്ത് ഫോറം ഹെൽത്ത് ക്യാമ്പയിന്‌ തുടക്കം
 


ദോഹ: ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് യൂത്ത് ഫോറം ഖത്തർ, നസീം ഹെൽത്ത് കെയറുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ‘Healthy Minds, Active Life, Inspiring Youth’ ഹെൽത്ത് ക്യാമ്പയിന് തുടക്കം. ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക, യുവജനങ്ങളിൽ ആരോഗ്യബോധം വളർത്തുക, ശാരീരികവും മാനസികപരവുമായ ആരോഗ്യത്തിന്റെ പ്രാധാന്യം പൊതുസമൂഹത്തിലേക്ക് എത്തിക്കുക എന്നിവയാണ് ക്യാമ്പയിന്റെ പ്രധാന ലക്ഷ്യങ്ങൾ.

ക്യാമ്പയിൻ ഉദ്ഘാടന ചടങ്ങിൽ യൂത്ത് ഫോറം ഖത്തർ പ്രസിഡന്റ് അസ്‌ലം തൗഫീഖ് എം.ഐ, നസീം ഹെൽത്ത് കെയർ മാർക്കറ്റിംഗ് മാനേജർ സന്ദീപ് ജി നായർ, റേഡിയോ മലയാളം സിഇഒയും ഡയറക്ടറുമായ അൻവർ ഹുസൈൻ എന്നിവർ സംസാരിച്ചു. യൂത്ത് ഫോറം ജനറൽ സെക്രട്ടറി ഷുക്കൂർ താനൂർ, നസീം ഹെൽത്ത് കെയർ സീനിയർ മാർക്കറ്റിംഗ് ഓഫീസർ അഷ്റഫ്, റഖീബ് മേലാറ്റൂർ, ഷാക്കിർ കൊടുങ്ങല്ലൂർ എന്നിവർ പങ്കെടുത്തു.

ഉദ്ഘാടനത്തോടനുബന്ധിച്ച്‌ ക്യാമ്പയിൻ  ലോഗോ പ്രകാശനവും നടന്നു. ആരോഗ്യ സംരക്ഷണത്തിന്റെ പ്രാധാന്യം സമൂഹത്തിൽ കൂടുതൽ ഫലപ്രദമായി പ്രചരിപ്പിക്കുന്നതിനും യുവജനങ്ങളെ ആരോഗ്യകരമായ ജീവിതശൈലിയിലേക്ക് പ്രചോദിപ്പിക്കുന്നതിനും ക്യാമ്പയിൻ സഹായകമാകുമെന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.

ഒക്ടോബർ 10ന്‌ ആരംഭിച്ച ക്യാമ്പയിൻ നവംബർ 20 വരെ നീണ്ടുനിൽക്കും. ഹാഫ് മില്യൺ സ്റ്റെപ്പ് ചലഞ്ച്, വെയിറ്റ് ലോസ് ചലഞ്ച്, മെഡിക്കൽ ക്യാമ്പ്, ആരോഗ്യ ബോധവൽക്കരണ സെഷനുകൾ എന്നിവ ഹെൽത്ത്‌ ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.

‘Healthy Minds, Active Life, Inspiring Youth’എന്ന പ്രമേയത്തിലൂന്നി ആരോഗ്യബോധമുള്ളതും സജീവവുമായ ഒരു യുവസമൂഹത്തെ വാർത്തെടുക്കുകയാണ് ക്യാമ്പയിൻ ലക്ഷ്യമിടുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img